കഞ്ഞിക്കുഴിയിൽ രണ്ട് സബ് സെന്റർ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തി

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ട് സബ് സെന്റർ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മം ചേർത്തല എം.എൽ.എ. പി. പ്രസാദ് നിർവഹിച്ചു.  പി.പി. സ്വാതന്ത്ര്യം കമ്മ്യുണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈകിട്ട് 3.30-ഓടെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഓൺലൈനിലൂടെ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
 
പഞ്ചായത്ത് ഓഫീസിനു സമീപവും തുരുത്തിപ്പള്ളിയിലുമാണ് സബ് സെന്റെർ കെട്ടിടം നിർമ്മിക്കുന്നത്.
 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈരഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് വിജയൻ എന്നിവർ ആശംസകൾ നേർന്നു.
 
ഗ്രാമപഞ്ചായത്ത്വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അശ്വിൻ, ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ കെ.വി. വിജിമോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജി. മുരളി പഞ്ചായത്ത് അംഗങ്ങളായ വി. സോയ, പി. സതീശൻ, ജോളി അജിതൻ, പി. മുരളി, സുമാദേവി, രജനി, എം.ഒ. സജിത ബൈജു, പി.ടി. ശശിധരൻ, എം.ഡി. മുരളി, പി അക്ബർ,  പി എസ് ശ്രീലത, വി രാജo  ഡോ. ഷാരോൺ, ഡോ. അശ്വിനി കൃഷ്ണ,എച്ച്.എം സി അംഗം രാജേന്ദ്ര മേനോൻ എന്നിവർ പങ്കെടുത്തു. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ,  ആശാ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഡോ. ഷാരോൺ കോശി നന്ദി രേഖപ്പെടുത്തി.
 
2023 - 24 കാലഘട്ടത്തിൽ ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റിൽ അനുവദിച്ചപുതിയ സബ് സെന്റർ കെട്ടിടങ്ങൾ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.

കഞ്ഞിക്കുഴിയിൽ രണ്ട് സബ് സെന്റർ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തി