ഹരിത കര്‍മ്മ സേന അംഗങ്ങൾക്ക് ഇൻഷുറൻസ്
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി മുരളി, വാർഡ് മെമ്പർമാരായ പി. മുരളി, എം.കെ. സജി പഞ്ചായത്ത് സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.രാജീവ് സി.ഡി.എസ്, അക്കൗണ്ടൻ്റെ ജയമോൾ,ഹെൽത്ത് ഇൻസ്പെക്ടർഗീഷ്മ ഐആർടിസി കോഡിനേറ്റർ അഖില എന്നിവർ പങ്കെടുത്തു. ഹരിതകർമ്മസേന അംഗങ്ങൾക്ക് ഒരു വർഷക്കാലാവധിയിൽ 2 ലക്ഷം രൂപ വരെ വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് നൽകിയത്. നിലവിലുള്ള അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസിന്റെ 50% പ്രീമിയം കുടുംബശ്രീയാണ് വഹിക്കുന്നത്. ആശുപത്രി ചികിത്സയ്ക്ക് മുമ്പും ശേഷവും അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന ചിലവുകൾ യഥാക്രമം 30 മുതൽ 60 ദിവസത്തേക്ക് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ് ലെസ്സ് ലഭിക്കുന്നതാണ്. അതോടൊപ്പം കേരളത്തിൽ 237 ആശുപത്രികളിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കും.